പാതയോരത്തിൻ പടർപ്പുകളിൽ
പാതിവിരിഞ്ഞൊരു പൂവായ് നീ
പാരിജ്ജാതത്തിൻ ഗന്ധം പോൽ
പാരിലെങ്ങും പരന്നിടുമ്പോൾ

വഴി തെറ്റി വന്നൊരു കുളിർകാറ്റു നിൻ
അരികത്തായി തഴുകി അണഞ്ഞിടുമ്പോൾ
അറിയാതെ നിന്നുളളിൽ സ്നേഹാർദ്രമായി
അലിയുന്നു സൗഹൃദത്തിൻ ആഴസ്പർശം