എന്റെ സ്വപ്നങ്ങൾക്കെന്നെ
ഞാൻ കടിഞ്ഞാണിട്ടു
എങ്കിലും അതെന്നുള്ളിൽ
ചിറകു വിടർത്തുമ്പോൾ
ഞാനറിയാതെയെൻ ഇമകൾ നിറയും
ഭ്രാന്തമായെൻ സിരകൾ
താപം കൊള്ളുമ്പോൾ
ശമിപ്പിക്കാൻ ഞാനൊരു
കുളിർജലമങ്ങനെ നെയ്തെടുത്തു
അതിനായി മനസിനറ ഞാൻ
തിരഞ്ഞെടുത്തു എൻ മനസിനറ
പിന്നെയോ സൃഷിടിച്ചെടുത്തു രൂപങ്ങളെ കിനാവിൻ തിരക്കഥ
സ്വയമേ മെനഞ്ഞു
ഞാനെൻ സ്വപ്‌നങ്ങൾ
പൂർത്തിയാക്കി ആർക്കും
തിരുത്താൻ കഴിയാത്തവണ്ണം
ഞാനെൻ തിരക്കഥ പൂർത്തിയാക്കി