തുണക്ക്, ദൃക്ക് സാക്ഷികളായ് പിന്തുടരുമീ നിഴലുകൾ
തുടർച്ചയും തളർച്ചയും തകർച്ചയുമുൾക്കൊണ്ട്
നിശബ്ദതയുടെ കവചങ്ങളിൽ കൂട്ടിനായി
നീയും ഞാനും നമ്മളും, നിഴലുകളിലൊന്നായി.

ഇന്നലെകൾക്കിനിയിൻന്നിന്ടെ വെളിച്ചത്തിൽ
ഇടുങ്ങിയ നിഴലുകളുടെ മങ്ങിയ നിറങ്ങൾ മാത്രം
മറക്കാനാവാത്ത കുറെയോർമകൾ പോലെ
മാനത്തെ വെളിച്ചം നിറമില്ലാനിഴലുകളാകും.

നീളും കുറയും ഉത്തരായണവും ദക്ഷിണായനവും
നിഴലുകൾ മായും മറയുമീ ഭൂമിയിൽ ഋതുക്കളിൽ
കാലപ്പഴക്കത്തിൽ ഓർമകളില്ലാതാകുംപോൽ
കറുത്തനിഴലുകളീഭൂമിയിൽ അലിയുമില്ലാതാവും

ഒളിച്ചുകളിക്കും ഓടും നിൽക്കും നിന്നാൽ വളയും
ഒരുമിച്ചാണ് ജീവിതവും ജീവനും ഞാനും
ജീവനില്ലാതായാൽ ഞാനുമില്ലാതാകും, എന്തൊയെനിക്ക്
ആത്മാവിന്റെ നിഴലാകാനൊരാശ – ആവുമോ?